കഴിഞ്ഞ ആറുമാസമായി യുഎസിലെ ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ലയിലുള്ളവര്‍ ഒരാള്‍ക്കായി കാത്തിരിക്കുകയായിരുന്നു. 298 കോടി രൂപയുടെ ജാക്ക്‌പോട്ട് ജേതാവ് ആ സ്മ്മാന തുക ഇന്നോ നാളെയോ സ്വീകരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അവര്‍. പക്ഷേ അയാള്‍ എത്തിയില്ല.
വിജയിക്ക് ലോട്ടറിയുമായി സമ്മാനം അവകാശപ്പെടാനുള്ള അവസാന തിയതി വരെയും അവസാനിച്ച ശേഷവും ഒരുവിവരവും ലഭിക്കാതായകതോടെ കാത്തിരിപ്പ് അവര്‍ അവസാനിപ്പിച്ചു. പക്ഷേ സന്തോഷിക്കാന്‍ വകയുണ്ട്. അവകാശികളെത്താതെ വന്നതോടെ ഈ തുകയുടെ 80 ശതമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പോവുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ഈ തുക ഉപയോഗിക്കുക.
ALSO READ: എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് വനിത; അമ്പരന്ന് ലോകം
കഴിഞ്ഞ വര്‍ഷം ജനുവരി 12നാണ് കാലിഫോര്‍ണിയയിലെ സാന്‍ മറ്റിയോയിലെ കടയില്‍ നിന്നും ലോട്ടറി വിറ്റുപോയത്. നറുക്കെടുപ്പ് നടന്നത് ആഗസ്റ്റ് 15നും. ലോട്ടറി നടത്തിപ്പുകാര്‍ നിരവധി തവണയാണ് ജേതാവിനോടെ സമ്മാനത്തുക അവകാശപ്പെടാനായി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അവസാനദിവസം പോലും ആരും സമ്മാനതുക ആവശ്യപ്പെട്ട് എത്തിയില്ല. സമ്മാനതുകയുടെ ബാക്കി ഇരുപത് ശതമാനം ലോട്ടറി നടപ്പിക്കുകാര്‍ക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷന്‍ പരിപാടികള്‍ക്കും ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here