യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ വിട വാങ്ങി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകീട്ട് 5.30ന് ആയിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. രണ്ട് പതിറ്റാണ്ടിൽ അധികമായി യാക്കോബായ സഭയുടെ ഇടയനായിരുന്നു. അദ്ദേഹത്തിൻ്റെ പൊതുദർശനമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനായി സഭാ സിനഡ് ചേർന്നിട്ടുണ്ട്. വലിയ ഇടയൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചിട്ടുണ്ട്. 1929 ജൂലായ് 22ന് എറണാകുളം പുത്തൻകുരിശിലാണ് ശ്രേഷ്ഠ ബാവയുടെ ജനനം. തുടർന്ന് 1958 ഒക്ടോബർ 21 നാണ് വൈദിക പട്ടം സ്വീകരിച്ചു.
1974-ൽ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു. തുടർന്ന് സഭയെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം 2002 ൽ ശ്രേഷ്ഠ കാതോലിക്കയായി വാഴ്ത്തപ്പെട്ടു. ശ്രേഷ്ഠ ഇടയൻ്റെ ഭൌതിക ദേഹം ഇന്ന് രാത്രി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും. തുടർന്ന് രാവിലെ പ്രാർഥനകൾക്കു ശേഷം സുന്നഹാഡോസ് ചേരും. പിന്നീട് കോതമംഗലം വലിയ പള്ളിയിലേക്ക് ഭൌതികദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ ശനിയാഴ്ച 3 വരെ പുത്തൻകുരിശ് പത്രിയാറക്കീസ് സെൻ്ററിൽ ആണ് പൊതുദർശനം. തുടർന്ന് ശനിയാഴ്ച 3 മണിക്ക് ശേഷം വൈകീട്ട് 5 മണി വരെ കബറടക്ക ശുശ്രൂഷ ഉണ്ടായിരിക്കും. ശേഷം എറണാകുളം പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ചിടത്ത് സംസ്‍കാരം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here