‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നു, പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ചും സഹായിക്കും’, എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

എൽഡിഎഫിന്റെ നിലപാടുകൾക്ക് പിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ​ഗ്രി​ഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.

ALSO READ: ‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

മുഖ്യമന്ത്രി നടത്തിയ പ്രസം​ഗം ചൂണ്ടിക്കാണിച്ചാണ് മലങ്കര മെത്രാപ്പൊലീത്ത അവരുടെ നിലപാട് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നതെന്ന് ജോസഫ് ​ഗ്രി​ഗോറിയസ് അഭിപ്രായപ്പെട്ടു. യാക്കോബായ സഭയുടെ മൂല്യങ്ങളെ സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം. ഇതാണ് പ്രതീക്ഷ നൽകുന്ന വാക്കുകളായി സഭ ഏറ്റെടുത്തത്.

ALSO READ: ‘മോദി ഒസാമ ബിൻ ലാദനെ പോലെ, ബിജെപിയുടെ കയ്യിൽ ഒരു വാഷിംഗ് പൗഡർ ഉണ്ട്, മെമ്പർഷിപ് എടുത്താൽ നിങ്ങൾ ശുദ്ധരാകും’: സഞ്ജയ് സിംഗ്

അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫിനൊപ്പം ചേർന്ന് നിൽക്കുന്ന നിലപാട് തന്നെയായിരുന്നു യാക്കോബായ സഭ സ്വീകരിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News