സുന്ദരിയാകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത നടിക്ക് മരണം

പ്ലാസ്റ്റിക് സർജറി ചെയ്തതിനു പിന്നാലെ മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വിലിന്ഡ കാരിയേരിയ്ക്ക് മരണം. സൗന്ദര്യം വർധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പ്ലാസ്റ്റിക് സർജറിയ്ക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യം കൂടുതൽ മോശമാകുകയും ചെയ്തു.

ALSO READ:സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകും ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ജാക്വിലിൻ. ലാറ്റിൻ അമേരിക്കൻ സിനിമയിലെ പ്രധാന അഭിനേത്രിയായിരുന്നു ജാക്വിലിൻ കാരിയേരി.

ALSO READ:ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു; മരണംസംഖ്യ 1100 കടന്നു

ഇത് ആദ്യമായല്ല പ്ലാസ്റ്റിക് സർജറി ചെയ്ത് മരണം സംഭവിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ കന്നട നടി ചേതന രാജ് മരണത്തിനും കാരണം പ്ലാസ്റ്റിക് സർജറി തന്നെയാണ്. കൊഴുപ്പു കുറയ്ക്കാൻ പ്ലാസ്റ്റിക് സർജറി നടത്തുകയായിരുന്നു നടി. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് മരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here