ശരീരത്തിനകത്തെത്തിയാൽ മരണം വരെ സംഭവിച്ചേക്കാം, ജപ്പാനിലെ ഇഷ്ടവിഭവമാണ് ഈ ഫിഷ്

ജപ്പാനിലെ വിശിഷ്ട വിഭവമാണ് ഫുഗു. ശരീരത്തിൽ വിഷവും ബലൂൺ പോലെ ഊതി വീർപ്പിക്കാവുന്ന ശരീര പ്രകൃതിയും ഉള്ള പഫർ ഫിഷ് ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. വളരെ വില കൂടിയ ഈ വിഭവം ലൈസൻസുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ധർ മാത്രമാണ് തയ്യാറാക്കാറുള്ളത്. എന്നാൽ ഈ ഫിഷ് ശരീരത്തിനകത്തെത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും വരെ സംഭവിക്കാം എന്നാണ് പറയപ്പെടുന്നത്.

ALSO READ:പൊതുമുതല്‍ നശിപ്പിച്ചാല്‍ പണിപാളും, കര്‍ശന ശുപാര്‍ശകളുമായി നിയമ കമ്മീഷന്‍

ഇതിനു കാരണമുണ്ട്. ലോകത്തിലെ മാരക വിഷങ്ങളിലൊന്നായ സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷം ഈ പഫർ ഫിഷിൻറെ ശരീരത്തിലടങ്ങിയിട്ടുണ്ട്. പ്രായപൂർത്തിയായ 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ ടെട്രോഡോടോക്സിന്‍ എന്ന വിഷമാണ് പഫർ ഫിഷിൽ അടങ്ങിയിരിക്കുന്നത്. സാധാരണ പന്തിനേക്കാൾ വലിപ്പം തോന്നിക്കുന്ന ഇവ ഇരയാക്കുന്ന മീനുകൾക്ക് വരെ അപകടമുണ്ടാകാറുണ്ട് എന്നും പറയുന്നു. ചെറിയ മുള്ളുകളോട് കൂടിയ ശരീരപ്രകൃതിയാണ് ഇവക്ക്.

അധികം വേഗത്തിൽ സഞ്ചാരിക്കാത്ത ഈ പഫർ ഫിഷിന് രക്ഷപെടാനുള്ള പ്രതിരോധമായിട്ടാണ് ഈ വിഷം ഇവയിൽ അടങ്ങിയിരിക്കുന്നത്. ഈ മത്സ്യം മുറിക്കുന്നതിലെ ചെറിയൊരു പാളിച്ച പോലും വലിയ അപകട സാധ്യതയാണ് വഴിയൊരുക്കുന്നത്. എന്നാൽ ജപ്പാൻകാരുടെ മെനുവിൽ പഫർ ഫിഷ് ഇപ്പോഴും ഇഷ്ടവിഭവമാണ്.

ALSO READ: കാലടി സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം

കഴിഞ്ഞ ദിവസം സുഹൃത്ത് നൽകിയ പഫർഫിഷ് കഴിച്ച് ബ്രസീലിൽ നിന്നുള്ള ഒരാൾ മരിച്ചിരുന്നു. പഫർഫിഷ് വൃത്തിയാക്കുന്നതിൽ മുൻ പരിചയമില്ലാതിരുന്നതാണ് മരണത്തിലേക്ക് സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News