നാൻ കേട്ടേൻ, അവർ കൊടുത്തുട്ടാറ്; രജനികാന്ത് സമ്മാനമായി നൽകിയ കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്

രജനികാന്ത് സമ്മാനമായി നൽകിയ കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്. ‘‘നാൻ കേട്ടേൻ, അവർ കൊടുത്തുട്ടാറ്’’ എന്ന അടിക്കുറിപ്പോടെയാണ് കൂളിങ് ഗ്ലാസിന്റെ ചിത്രങ്ങൾ ജാഫർ പങ്കുവച്ചത്. ചെറുപ്പം മുതലേ രജനി ആരാധകനായിരുന്നു ജാഫർ. ചെറുപ്പത്തിൽ കൂളിങ് ഗ്ലാസ് വച്ച് രജനിയെ അനുകരിക്കുന്ന കുട്ടി ജാഫറും ഈ ചിത്രങ്ങൾക്കൊപ്പമുണ്ട്.

also read; ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ; പുതിയ പാഠ്യപദ്ധതി

‘ജയിലറി’ന്റെ ഒരു ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രജനികാന്ത് ധരിച്ചിരുന്ന കൂളിങ് ഗ്ലാസ് കിട്ടിയാല്‍ കൊള്ളാമെന്ന് ജാഫറിന് ആഗ്രഹം തോന്നിയത്. ഷൂട്ട് കഴിഞ്ഞപ്പോൾ ആ കണ്ണട തനിക്ക് തരുമോ എന്ന് രജനിയോടു ചോദിച്ചു. അപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും ജാഫറിന്റെ പിറന്നാൾ ദിവസം ആ കണ്ണട രജനി സമ്മാനമായി കൊടുത്തയയ്ക്കുകയായിരുന്നു. പാവൈ കഥകൾ, ലിയോ, ശൈത്താൻ സീരീസ് തുടങ്ങിയ പ്രോജക്ടുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ജാഫർ ജയിലറില്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്‍റെ സഹായിയുടെ വേഷത്തിലാണ് എത്തിയത്.

also read; ഓണത്തിന് വിജയസാധ്യത ഞങ്ങളുടെ പടത്തിന്, കുഞ്ഞു പിള്ളേരെയും കൊണ്ട് ആരെങ്കിലും വെട്ടും കുത്തും കാണാൻ പോകുമോ? വിനയ് ഫോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News