‘ഈ കാലത്ത് ആ ‘അപ്പുക്കുട്ടൻ’ ചെയ്താൽ ഹിറ്റാവില്ല; ഉറപ്പാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ’: ജഗദീഷ്

എണ്‍പതുകള്‍ തൊട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടൻ ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിരത്തിലൂടെയാണ് നാടൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഹാസ്യ നടനാണ് ജഗദീഷ് എങ്കിലും ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

Also read:‘ഷൂട്ടിങ് ലൊക്കേഷനിൽ രജനീകാന്ത് ഉറങ്ങിയത് തറയിൽ’; അനുഭവം പങ്കുവച്ച് അമിതാഭ്‌ ബച്ചൻ

അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ജഗദീഷ് അവതരിപ്പിച്ച നിത്യഹരിത കഥാപാത്രമായ ഇൻ ഹരിഹർ നഗറിലെ ‘അപ്പുക്കുട്ടൻ’ എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞത് വൈറലായിരിക്കുകയാണ്. സിനിമയിലേക്ക് ജഗദീഷ് എത്തിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞെങ്കിൽ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നത് 1990 ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ അപ്പുകുട്ടന്‍ എന്ന കഥാപാത്രമാണ് എന്നാണ് നടൻ പറയുന്നത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also read:നല്ല നാടൻ കള്ള് ഷാപ്പ് സ്റ്റൈലിൽ ബീഫ് ഉലർത്തിയാലോ?

ഇപ്പോൾ തനിക്ക് അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ താല്പര്യം ഉണ്ടെന്നും, എന്നാൽ ഇന്ന് അപ്പുക്കുട്ടനെ ചെയ്യുകയാണെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളെന്ന് ജഗദീഷ് പറയുന്നു. ഇപ്പോള്‍ റീലിലൂടെയും മറ്റുമായി ഓരോ കാര്യങ്ങളൊക്കെ മിടുക്കന്‍ ചെറുപ്പക്കാര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമെല്ലാം കാണിക്കുന്ന രീതിയില്‍, അല്ലെങ്കില്‍ അതിനെ വെല്ലുന്ന രീതിയില്‍ കാണിച്ചാല്‍ മാത്രമേ ഇനി അപ്പുകുട്ടന്‍ ഹിറ്റ് ആകുകയുള്ളു എന്നും നടൻ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here