ജഗന്‍മോഹനെ താഴെയിറക്കാന്‍ പവന്‍ കല്യാണ്‍; ‘ബിജെപി കൂട്ടുകെട്ടില്‍’തുടക്കം തന്നെ പിഴച്ചു!

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് തെലങ്കാനയിലെ സഖ്യത്തെ കുറിച്ചുള്ള വിവരം ജനസേനാ നേതാവും നടനുമായ പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചത്. തെലങ്കാനയില്‍ ബിജെപി സഖ്യത്തില്‍ എട്ടു സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പവന്‍ കല്യാണ്‍ വ്യക്തമാക്കിയത്. അതേസമയം ആന്ധ്ര പ്രദേശില്‍ തങ്ങളുടെ ചിരവൈരിയായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഢിക്കെതിരെ പവന്‍ കല്യാണിന്റെ പാര്‍ട്ടി കൂട്ടു പിടിച്ചിരിക്കുന്നത് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയുമായിട്ടാണ്. നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായുള്ള സൗഹൃദം ബിജെപിക്ക് അത്ര ദഹിക്കില്ല.

ALSO READ: വീട്ടുകാർ പ്രണയത്തിന് എതിർത്തു; ഇരയായത് 87കാരി; പ്രണയിതാക്കൾ അറസ്റ്റിൽ

സെപ്തംബര്‍ 14ന് സിനിമാ സ്റ്റൈലിലാണ് ജനസേനാ അധ്യക്ഷന്‍ പവന്‍ കല്യാണ്‍ രാജമഹേന്ദ്രവരം സെന്‍ട്രല്‍ ജയിലിന് പുറത്തു,  തന്റെ പാര്‍ട്ടിയും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രാ പ്രദേശില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനൊപ്പം തന്നെ താന്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്നൊരു പരാമര്‍ശവും പവന്‍ കല്യാണ്‍ നടത്തിയിട്ടുണ്ട്. എന്തായാലും ബിജെപി – ജെഎസ്പി – ടിഡിപി ബന്ധം ഇപ്പോള്‍ സങ്കീര്‍ണമാണ്. മൂന്നു പാര്‍ട്ടികള്‍ക്കും ഒന്നിച്ചു നില്‍ക്കാന്‍ കഴിയുമെന്നാണ് പവന്‍ കല്യാണ്‍ പ്രതീക്ഷിക്കുന്നത്. എന്ത് വില കൊടുത്തും ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയെ തോല്‍പ്പിക്കാനാണ് പവന്‍ കല്യാണിന്റെ ലക്ഷ്യമെങ്കിലും ബിജെപി – ടിഡിപി പ്രശ്‌നം അതിന് തടസമാവുകയാണ്.

ALSO READ: ‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

ബിജെപിയുടെയും ചന്ദ്രബാബുവിന്റെയും കൂട്ടുകെട്ടിന്റെ ചരിത്രം മോശമായതിനാല്‍ അത് മറന്ന് 2014ലെ പോലെ ഇരുവരും ഒന്നിച്ചു നില്‍ക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. 2018ല്‍ പാര്‍ട്ടിവിട്ട ചന്ദ്രബാബു നായിഡുമായി ഒരു കൂട്ടുകെട്ടിന് ബിജെപി തയ്യാറല്ലെന്ന് വ്യക്തമാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയില്‍ നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടു തെലുങ്കു സംസ്ഥാനങ്ങളുടെയും പൊക്കിള്‍ക്കൊടി ബന്ധം അതായത് രാഷ്ട്രീയം പരസ്പരം പിണഞ്ഞു കിടക്കുകയാണ്. താരമൂല്യം മൂലം പവന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആള്‍ക്കൂട്ടം കൂടുമെന്നല്ലാതെ
തെരഞ്ഞെടുപ്പുകളില്‍ തിളങ്ങാന്‍ ഇതുവരെ പവന്‍ കല്യാണിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടും ഒരിടത്തു പോലും ജയിക്കാന്‍ പവന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പോലും ഒരു സീറ്റാണ് 2019ല്‍ ലഭിച്ചത്.

ALSO READ: ജെഎന്‍യുവില്‍ ഓണാഘോഷത്തിന് വിലക്ക്; ഓണാഘോഷം ഇനി നടത്തരുതെന്ന് വി സിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം

അതേസമയം സൈക്കിള്‍ ചിഹ്നത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന ടിഡിപി ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 40 വര്‍ഷത്തിനിടെയില്‍ ആദ്യമായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കുന്നത്. 2020 മുതല്‍ തെലങ്കാനയില്‍ ബിജെപിയുടെ നിലനില്‍പ്പ് പരിതാപകരമാണ്. മുന്‍ അധ്യക്ഷന്‍ ബണ്ടി സഞ്ജയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതും തെലങ്കാന മുഖ്യമന്ത്രി കെസിആറിനും മകള്‍ കെ. കവിതയ്ക്കുമെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചയും ബിജെപിക്ക് തിരിച്ചടിയാണ്. കെസിആര്‍ വിരുദ്ധ വോട്ടുകള്‍ ഇതോടെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിലയിരുത്തലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News