നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരം

Jagjit-Singh-Dallewal

നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ദല്ലേവാളിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സാഹചര്യം വഷളാക്കിയതിനും വൈദ്യസഹായം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിനും പഞ്ചാബ് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

Also Read : മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ തുറന്ന പോരാട്ടം; തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസും

മിനിമം താങ്ങുവിലക്ക് നിയമസാധുത കൊണ്ടുവരുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ദല്ലേളിന്റെ നിരാഹാര സമരം ഒരു മാസം പിന്നിട്ടു. അതേസമയം ഹരിയാനയില്‍ ഇന്ന് കര്‍ഷകരുടെ മഹാ പഞ്ചായത്ത് ചേരും.

കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാരസമരത്തില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പഞ്ചാബ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഇതിനായി ഈ മാസം 31വരെ പഞ്ചാബ് സര്‍ക്കാരിന് സുപ്രീംകോടതി സമയം നല്‍കി.ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ആണ് ഇടപ്പെടല്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാരമിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News