ജയ് ഭീം എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതി നേടിയ നായികയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ സിനിമകളിൽ വന്നുപോയെങ്കിലും ജയ് ഭീം ആണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. ഇപ്പോഴിതാ ഇറങ്ങി രണ്ടു വര്ഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ALSO READ: കേരളത്തിൽ ഭക്ഷ്യസംസ്കരണ രംഗത്ത് മികച്ച അവസരം: മന്ത്രി പി രാജീവ്
രാജാക്കണ്ണ്, സെങ്കനി എന്നീ കഥാപാത്രങ്ങൾക്കായി നിരവധി ഒഡിഷൻ നടത്തിയെന്നും ഒടുവിൽ ലിജോയിലേക്കും മണികണ്ഠനിലേക്കും എത്തിച്ചേരുക ആയിരുന്നുവെന്നും ജയ് ഭീം സിനിമയുടെ സംവിധായകൻ ജ്ഞാനവേൽ മേക്കിംഗ് വിഡിയോയിൽ പറയുന്നു. കഥാപാത്രമാകാൻ ലിജോ മോൾ രണ്ട് മാസമാണ് ഇരുളർ വിഭാഗത്തോടൊപ്പം ജീവിച്ചത്. ഇരുളർ വിഭാഗത്തിൽ ഉള്ളവർ എങ്ങനെ ആണോ ജീവിക്കുന്നത് അതുപോലെ ലിജോയും മണികണ്ഠനും കഴിഞ്ഞുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു.
ALSO READ: കോയമ്പത്തൂര്‍ സ്‌ഫോടനം; പ്രധാനകണ്ണി എന്‍ഐഎ പിടിയില്‍
കുടിലിൽ താമസിച്ചു, അർദ്ധരാത്രി അവർക്കൊപ്പം വേട്ടയാടാൻ പോയി. അങ്ങനെ മണികണ്ഠനും ലിജോ മോളും അവരിൽ തന്നെയുള്ള രണ്ടുപേരായി മാറുകയായിരുന്നു. ഇരുളർക്ക് വേണ്ടി ലിജോ ആഹാരം തയ്യാറാക്കിയിട്ടുണ്ട്. അവരുടെ തുണികൾ കഴുകി. പാത്രങ്ങൾ കഴുകിവച്ചു. ഞാറ് നട്ടു, ചൂളയിൽ കല്ലെടുക്കാൻ വരെ ലിജോ പോയെന്ന് മേക്കിംഗ് വിഡിയോയിൽ നടന് മണികണ്ഠൻ പറയുന്നു. ഇത്തരത്തിലുള്ള ത്യാഗങ്ങൾ തന്നെയാണ് സിനിമയുടെ വിജയത്തിനും ലിജോ മോളുടെ അഭിനയത്തിന് ലഭിച്ച കയ്യടികൾക്കും പിറകിലെന്ന് വിഡിയോയിൽ അണിയറക്കാർ പറയുന്നു. അതേസമയം, ‘പാമ്പിനെ എനിക്ക് ഭയമാണ്. പക്ഷേ സിനിമയില്‍ അതുണ്ട്. എലി, പക്ഷികളെയൊക്കെ പിടിച്ചു. പ്രാണികളെ കഴിച്ചു’, എന്ന് ലിജോ മോളും പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here