ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചു; ഒവൈസിക്കെതിരെ പരാതി

എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിക്കെതിരെ രാഷ്ട്രപതിക്ക് പരാതി. ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധം എന്ന് പരാതിക്കാര്‍. സുപ്രീം കോടതി അഭിഭാഷകരായ വിനീത് ജിന്‍ഡാലും അഡ്വ.ഹരിശങ്കര്‍ ജെയിനുമാണ് പരാതി നല്‍കിയത്.

ALSO READ: പരിഷ്കരിച്ച ഡ്രൈവിംഗ് ഉത്തരവിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്

വിദേശ രാഷ്ട്രത്തെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എംപി സ്ഥാനത്തുനിന്നും അയോഗ്യ നാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News