പുതുപ്പള്ളിയില്‍ വേനല്‍കാലത്ത് കുടിവെള്ളം എത്തിക്കുന്ന ജെയ്ക് സി തോമസ്: പ‍ഴയ ചിത്രം വൈറലാകുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ വികസനമാണ് ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും ചര്‍ച്ചയാക്കുന്നത്. മണ്ഡലത്തിലെ ഒരു നിവാസി എന്ന നിലയില്‍ പുതുപ്പള്ളിക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന ജെയ്ക് സി തോമസിന് തന്‍റെ നാടിന് വേണ്ട വികസനങ്ങളെ കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. അതുയര്‍ത്തിക്കാട്ടിയാണ് വൈകാരികത പ്രചരിപ്പിച്ച് വോട്ടാക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെ അദ്ദേഹം നേരിടുന്നത്.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി യുഡിഎഫ് ഭരിച്ച മണ്ഡലത്തില്‍ ഇപ്പോ‍ഴും കുടിവെള്ള പ്രശ്നം നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം ആ പ്രശ്നം പരിഹരിക്കുന്നതിനായുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊപ്പം വേനല്‍കാലത്ത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കുടുവെള്ളം എത്തിക്കുന്ന ജെയ്കിന്‍റെ പ‍ഴയ ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എതിർക്കുന്നവരുടെ പോലും പിന്തുണ ലഭിക്കുന്നുവെന്ന് ജെയ്ക് സി തോമസ്

ജെയ്കിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍  ലോറിയില്‍ കുടിവെള്ളം എത്തിച്ച് നല്‍കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളാണ് മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്നത്. പൊതുജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശന്ങ്ങള്‍ക്കടക്കം പരിഹാരം കാണുമെന്നും വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്നും ഉറക്കെ പറയുന്ന ജെയ്കിന് പ്രചാരണത്തില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ALSO READ: “അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചു”: മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News