പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ജെയ്ക് വിജയിക്കും: എം വി ഗോവിന്ദന്‍

മറ്റെല്ലാ മണ്ഡലത്തെക്കാളും പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വിജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്താണ് വികസനം എന്നതിനെപ്പറ്റി യുഡിഎഫിന് ഇപ്പോഴും വ്യക്തതയില്ലെന്നും കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലവുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്‍റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്നത് നഗ്നസത്യം.

ALSO READ:  അതിദാരിദ്ര്യ നിർമാർജനം: കുട്ടികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും, കുടുംബത്തിന് വരുമാനം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: ചരിത്ര പ്രഖ്യാപനങ്ങളുമായി സർക്കാർ

വരും ദിവസങ്ങളിൽ കേരളത്തിൽ നടന്ന വികസനവും നടക്കാൻ പോകുന്ന വികസനവും മണ്ഡലത്തിൽ ചർച്ച ചെയ്യും. ചർച്ചയ്ക്ക് മന്ത്രിമാരും നേതൃത്വം നൽകും. പുതുപ്പള്ളി വളരെ പിന്നിലാണെന്നും  വികസനക്കുതിപ്പ് പുതുപ്പള്ളിയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജെയ്ക് വിജയിച്ചാൽ പുതുപ്പള്ളിയുടെ നിലവിലെ മുഖചിത്രം മാറ്റും. പുതുപ്പള്ളി പുതിയ വെളിച്ചത്തിലേക്ക് നീങ്ങുന്ന തെരഞ്ഞെടുപ്പാണിതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: കെഎസ്ആര്‍ടിസിയില്‍ അടുത്തയാ‍ഴ്ച ശമ്പളം നല്‍കും, അലവന്‍സും പരിഗണനയില്‍

മണിപ്പൂര്‍ കലാപത്തെക്കുറിച്ചും യൂണിഫോം സിവില്‍ കോഡിനെകുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയിൽ എവിടെ വേണമെങ്കിലും കലാപം ആരംഭിക്കാം. മണിപ്പൂരിലേത് ബോധപൂർവ്വം സൃഷ്ടിച്ച കലാപം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഏകസിവിൽ കോഡിന്‍റെ  പേരിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. ഹിന്ദുവും ഹിന്ദുത്വയും തമ്മിൽ വ്യത്യാസമുണ്ട്.  വർഗീയവാദികൾക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കാതെ മുന്നോട്ടുപോകാനാകില്ല. രാജ്യം ഫാസിസത്തിലേക്ക് നീങ്ങിയാൽ അവരുടെ ആഭ്യന്തര ശത്രുക്കൾ ഏറ്റവും കൂടുതൽ ജീവിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News