“92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപയ്ക്ക് വാങ്ങിയ ഭൂമിയിലാണ് താമസിക്കുന്നത്”: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അ‍ഴിച്ചുവിടുകയാണ്. ജെയ്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണ വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍. എന്നാലിപ്പോള്‍ ആരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് ജെയ്ക് തന്നെ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോ‍ഴാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയത്.

ജയ്കിന്‍റെ വാക്കുകള്‍:

കോണ്‍ഗ്രസുകാര്‍ അ‍ഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇത് പ്രസ്ഥാനം വേറെയാണ്, രാഷ്ട്രീയം വേറെയാണ്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം ഉപജീവനമാര്‍ഗമാക്കുന്നതു പോലെയല്ല സിപിഐഎമ്മിന്‍റെയും  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവര്‍ത്തകര്‍.

എന്‍റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കില്‍ ഒരു നയാ പൈസ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിവരിച്ചിട്ടുണ്ട്. എന്‍റെ വീടിരിക്കുന്ന സ്ഥലത്തിന്‍റെ മൂല്യമാണ് ഇപ്പോ‍ഴത്തെ ചര്‍ച്ചകളിലേക്ക് വ‍ഴി തെളിക്കുന്നത്.

ALSO READ: പുതുപ്പള്ളിയില്‍ വേനല്‍കാലത്ത് കുടിവെള്ളം എത്തിക്കുന്ന ജെയ്ക് സി തോമസ്: പ‍ഴയ ചിത്രം വൈറലാകുന്നു

നിങ്ങള്‍ക്ക് എന്‍റെ നാട്ടിലെ കോണ്‍ഗ്രസുകരടക്കമുള്ളവരുടെ  അടുത്തു പോയി അന്വേഷിക്കാം. 1945 ല്‍ കോട്ടയം ടിബി റോഡില്‍ വ്യാപാരം ആരംഭിച്ചയാളാണ് എന്‍റെ അച്ഛന്‍. മണര്‍കാടുള്ള വീട്ടില്‍ നിന്ന് 8 കിലോമീറ്റര്‍ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാന്‍ താമസിക്കുന്ന വീടിരിക്കുന്നത്.

അച്ഛന് എ‍ഴുതാനോ വായ്ക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ എത്ര പണം മുടക്കിയാലും എന്നെയും സഹോദരനെയും നല്ല രീതിയില്‍ പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്‍റെ ഉറച്ച തീരുമാനമായിരുന്നു. ബിടെക്കും പോസ്റ്റ് ഗ്രാജുവേഷനും ക‍ഴിഞ്ഞ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലേക്ക് എത്തിച്ചത് അദ്ദേഹമാണ്. ഇതില്‍ എവിടെയും വിയര്‍പ്പറായത്ത പണം ഉണ്ടായിരുന്നില്ല. ഇത് ആ നാടിനറിയാം. ഇടത് വിരുദ്ധര്‍ക്കും നന്നായി അറിയാം.

ALSO READ: ‘മരിച്ചുകിടക്കുന്ന ഒരാൾക്ക് മാത്രമേ കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ കഴിയൂ’, നിങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഞാനില്ല: പ്രകാശ് രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News