വൈകാരികതയല്ല, ജനജീവിതവും വികസനവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ചര്‍ച്ചയാക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇടത് മുന്നണിയാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി കളത്തിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021 ല്‍ ഉമ്മന്‍ ചാണ്ടി മണ്ഡലം വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ വലിയ തരത്തില്‍ വികാര പ്രകടനങ്ങള്‍ നടന്നതായുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടു. എന്നാല്‍ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചിടിയായിരുന്നു മണ്ഡലത്തിലെ ജനങ്ങ‍ള്‍ നല്‍കിയത്. കേരളത്തിലേത് പ്രബുദ്ധതയുള്ള ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ 33,000 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് നേടിയപ്പോ‍ഴും ഇടതു മുന്നണി പതറിയില്ല. മണ്ഡലത്തില്‍ ചിട്ടയോടെ പ്രവര്‍ത്തിച്ചു. അതുകൊണ്ടാണ് 2021 ല്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച് ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറയ്ക്കാന്‍ ക‍ഴിഞ്ഞതെന്നും ജെയ്ക് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News