‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ, കുഴപ്പമില്ലെങ്കില്‍ ഞാനും കൂടാം’, ഇന്നലെ വോട്ടു ചോദിച്ച് വീടുകളും സ്ഥാപനങ്ങളും കയറുന്നതിനിടയില്‍ ഇലക്കൊടിഞ്ഞിയിലെ ബജിക്കടയില്‍ എത്തിയതായിരുന്നു ജെയ്ക്ക്. അവിടെ ചായകുടിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരോടായിരുന്നു ജെയ്ക്കിന്റെ ചോദ്യം.

also read- ബിഹാര്‍ മുഖ്യമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ജെയ്ക്കിന്റെ ചോദ്യം കേട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിരിച്ചുപോയി. ഒരു കുഴപ്പവുമില്ല ഇവിടെ ഇരുന്നോ എന്ന് അവര്‍ മറുപടി നല്‍കിയതോടെ ബജിയും ചായയുമായി ജെയ്ക്ക് അവര്‍ക്കൊപ്പം കൂടി, ഇതിനിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ പ്രവര്‍ത്തകരും അവിടെ എത്തി. പിന്നെ ചര്‍ച്ചയും സംസാരവുമെല്ലാം ഒന്നിച്ചായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമായിരുന്നു ജെയ്ക്കും സംഘവും മടങ്ങിയത്.

also read- ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച; എ.എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News