‘ജനവിധിയെ സ്വാഗതം ചെയ്യുന്നു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ല’: ജെയ്ക് സി തോമസ്

ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ത് സി തോമസ്. വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ലെന്നും ജെയ്ക് സി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

also read- പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

തെരഞ്ഞെടുപ്പിന്റെ അന്തസിനെ ജനിക്കുന്ന ഒന്നും ഇടതുപക്ഷത്തിന്റെ പ്രചാരണത്തില്‍ ഉണ്ടായില്ലെന്ന് ജെയ്ക് പറഞ്ഞു. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. പ്രചരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ അടുത്ത ദിനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചില പേരുകള്‍ ഉപയോഗിച്ചുള്ള പ്രചാരണം മാത്രമാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വൈകാരികതയുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഉണ്ടായത്. വൈകാരികതയെ നില നിര്‍ത്താനുള്ള ശ്രമങ്ങളും നടന്നുവെന്നും ജെയ്ക് പറഞ്ഞു.

also read- വില കുത്തനെ കുറഞ്ഞു; തക്കാളി റോഡിൽ തള്ളി കർഷകൻ

മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നു. പുതിയ പുതുപ്പള്ളിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാം. അടിത്തറ തകര്‍ന്നോ എന്ന് കണക്കുകള്‍ കഥ പറയട്ടെ. തെരഞ്ഞെടുപ്പിലേക്ക് വളരാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു. ഈ ഉപ തെരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങള്‍ക്ക് സമാനതകള്‍ ഇല്ല. 2021 ലേതു പോലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഉമ്മന്‍ ചാണ്ടി വികാരം മാത്രമാണ് അലയടിച്ചതെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News