‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍വമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്

ജനങ്ങളുടെ സ്‌നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്‌സ് സി തോമസ് പ്രതികരിച്ചു.

also read- അന്ന് ജീവിക്കാന്‍ ഉണ്ണിയപ്പവുമായി തെരുവിലിറങ്ങി; ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ച് വിഷ്ണുപ്രിയ യാത്രയായി

കിടങ്ങൂരില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. മണിപ്പൂര്‍ വംശഹത്യയുടെ മേല്‍ക്കൂരയും അടിത്തറയും പണിതത് സംഘപരിവാറാണ്. ആ ബിജെപിയുമായി യുഡിഎഫ് അധികാരം പങ്കിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ എന്തു തരം സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ജെയ്ക് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് അത്ഭുതകരമായിട്ടാണ് തോന്നുന്നത്. കുറ്റം ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

also read- ‘എത്ര സൂക്ഷ്മമായാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയം വാര്‍ത്തയില്‍ വിന്യസിക്കുന്നത്? പത്രവായന തലക്കെട്ടില്‍ ഒതുക്കരുത്’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News