പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ബുധനാഴ്ച പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തും. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രദേശത്ത് മഴ കനത്തപ്പോഴും ജെയ്ക്കിന് പിന്തുണയുമായി നിരവധി പേര്‍ ഒഴുകിയെത്തി.’
അതേസമയം, ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികും അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here