ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്; ശുഭ പ്രതീക്ഷയോടെ ജെയ്ക് സി തോമസ്

പുതുപ്പള്ളി തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേ ശുഭാപ്തി വിശ്വാസത്തോടെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ശുഭ പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനം ആവശ്യപ്പെടുന്നതെന്നാണ് ജെയ്ക് പറഞ്ഞത്. ഇന്ന് ഇനി അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് വ്യക്തമാക്കി.

ALSO READ:ആവേശപ്പോരാട്ടത്തില്‍ പുതുപ്പള്ളി ആര്‍ക്കൊപ്പം? ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആര് നേടുമെന്നും വികസനമാണോ വികാരമാണോ ജനങ്ങളെ സ്വാധീനിച്ചതെന്നും ഉടനറിയാം. കൃത്യം എട്ട് മണി മുതല്‍ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെണ്ണല്‍ ആരംഭിക്കും.

ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ്(ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടും സർവീസ് വോട്ടുമാണ് ആദ്യം എണ്ണുക. ആകെ 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.

ALSO READ:ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News