എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

യു ഡി എഫ് കാലത്തെയും എൽ ഡി എഫ് കാലത്തെയും മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മാറ്റത്തിൽ വന്ന വീഡിയോ പങ്കുവെച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർഥിയായ ജെയ്‌ക് സി തോമസ്. പുതുപ്പള്ളിയിൽ എൽ ഡി എഫ് ചെയ്തതും യുഡി എഫ് ചെയ്യാത്തതുമായ വികസന പ്രവർത്തനങ്ങളുടെ വീഡിയോയാണ് ഫേസ്ബുക്കിൽ റീൽ മാതൃകയിൽ അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

also read:വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്; മന്ത്രി വി അബ്ദു റഹ്മാന്‍

യു ഡി എഫ് ഭരണകാലത്തെ മണർകാട് പ്രാഥമിക കേന്ദ്രത്തിന്റെ പഴയ കെട്ടിടം എൽ ഡി എഫ് കാലത്തെ ഭരണത്തിൽ പുതിയ രൂപത്തിലായ മാറ്റമാണ് ജെയ്ക് റീലിൽ പങ്കുവെച്ചിരിക്കുന്നത്. ‘ജനങ്ങൾക്ക് മുന്നിലുണ്ട്. എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും.അവർ തീരുമാനിക്കട്ടെ ,അവർ ചർച്ച ചെയ്യട്ടെ’ എന്ന ക്യാപ്ഷനോട് കൂടിയാണ് ജെയ്കിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.ഇനിയാണ് മാറ്റം എന്നും വിഡിയോയിൽ കുറിച്ചത്.

അതേസമയം പുതുപ്പള്ളിയിൽ എന്തിന് എൽഡിഎഫ് ജയിക്കണം എന്ന ചോദ്യത്തിന്‍റെ ഉത്തരങ്ങളിൽ ഒന്നാണ് പുതുപ്പള്ളിയിലെ സർക്കാർ സ്‌കൂളുകളെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു.ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച കോൺഗ്രസ് കാലത്തു നിന്ന് ഏറെ മുന്നേറാൻ എല്‍ ഡി എഫ് കാലത്ത് സാധിച്ചിട്ടുണ്ട്. എല്ലാ സർക്കാർ സ്കൂളുകളും സ്മാർട്ടാക്കുമെന്ന വാഗ്ദാനം നിറവേറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സാധാരണക്കാരെ ചേർത്തു പിടിച്ച് മുന്നേറുകയാണ് എന്നാണ് ജെയ്ക് പറഞ്ഞത്. ഫേസ്ബുക്കിലാണ് ജെയ്ക് ഇക്കാര്യം പങ്കുവെച്ചത്.

also read:വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം; അഞ്ച് മിനിറ്റിനു മോഹൻലാലിന് ലഭിച്ചത് കോടികൾ

ജെയ്ക് സി തോമസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

പുതുപ്പള്ളിയിൽ എന്തിന് എൽഡിഎഫ് ജയിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളിൽ ഒന്നാണ് പുതുപ്പള്ളിയിലെ സർക്കാർ സ്‌കൂളുകൾ. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച കോൺഗ്രസ് കാലത്തു നിന്ന് നമ്മൾ ഏറെ മുന്നേറിയിരിക്കുന്നു. എല്ലാ സർക്കാർ സ്കൂളുകളും സ്മാർട്ടാക്കുമെന്ന വാഗ്ദാനം നിറവേറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സാധാരണക്കാരെ ചേർത്തുപിടിച്ച് മുന്നേറുകയാണ്. പുതുപ്പള്ളിയിലെ സ്‌കൂളുകളിലും ഈ മാറ്റം നമ്മൾ കാണുകയാണ്. ഒരു നൂറ്റാണ്ടിന്റെ പൈതൃകത്തിന്റെ കഥകൾ പറയാനുള്ള സെന്റ് ജോർജ്സ് സ്‌കൂൾ യുഡിഎഫ് ഭരണകാലത്ത് എങ്ങനെ ആയിരുന്നുവെന്നും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇപ്പോൾ എങ്ങനെയാണ് എന്നതും പുതുപ്പള്ളി ജനത കൺമുന്നിൽ കണ്ട വികസന യാഥാർഥ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളങ്ങുന്ന മുഖങ്ങളായി പുതുപ്പള്ളിയിലെ എല്ലാ സ്‌കൂളുകളും മാറണം. പുതുപ്പള്ളിയുടെ സമഗ്ര വികസനമാണ് എൽഡിഎഫ് ഉറപ്പ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News