ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് കോട്ടയം ആര്‍ ഡി ഒ ക്ക് മുമ്പാകെയാണ് ജെയ്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കുന്നത്. എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടാകും.

also read:‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌; പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

വൈകുന്നേരം 4 മണിക്ക് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

also read:മണിപ്പൂരിലേത്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമമാണ് അവിടെ നടക്കുന്നത്; ജോസഫ് പാംപ്ലാനി

അതേസമയം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള സംവാദത്തിന് യുഡിഎഫിന്റെ വെല്ലുവിളി ജെയ്ക്ക് സി തോമസ് സ്വീകരിച്ചിരുന്നു. യു ഡി എഫ് ഭരണകാലവും എൽ ഡി എഫ് ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് സംവാദം നടത്താം, യു ഡി എഫ് തയ്യാറാണോ എന്നായിരുന്നു ജെയ്ക്കിന്റെ ചോദ്യം. എന്നാൽ വികസന വിഷയത്തിൽ യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യു ഡി എഫ് നടത്തുന്നതെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ജെയ്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ജെയ്ക്ക് നൽകിയിരുന്നു.കോണ്‍ഗ്രസുകാര്‍ അ‍ഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇത് പ്രസ്ഥാനം വേറെയാണ്, രാഷ്ട്രീയം വേറെയാണ്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം ഉപജീവനമാര്‍ഗമാക്കുന്നതു പോലെയല്ല സിപിഐഎമ്മിന്‍റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവര്‍ത്തകര്‍ എന്നാണ് ജെയ്ക്ക് പറഞ്ഞത് .

also read:തൃശൂരില്‍ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

എന്‍റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കില്‍ ഒരു നയാ പൈസ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പത്രികയില്‍ വിവരിച്ചിട്ടുണ്ട്. എന്‍റെ വീടിരിക്കുന്ന സ്ഥലത്തിന്‍റെ മൂല്യമാണ് ഇപ്പോ‍ഴത്തെ ചര്‍ച്ചകളിലേക്ക് വ‍ഴി തെളിക്കുന്നത്.നിങ്ങള്‍ക്ക് എന്‍റെ നാട്ടിലെ കോണ്‍ഗ്രസുകരടക്കമുള്ളവരുടെ അടുത്തു പോയി അന്വേഷിക്കാം. 1945 ല്‍ കോട്ടയം ടിബി റോഡില്‍ വ്യാപാരം ആരംഭിച്ചയാളാണ് എന്‍റെ അച്ഛന്‍. മണര്‍കാടുള്ള വീട്ടില്‍ നിന്ന് 8 കിലോമീറ്റര്‍ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഞാന്‍ താമസിക്കുന്ന വീടിരിക്കുന്നത്.അച്ഛന് എ‍ഴുതാനോ വായ്ക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ എത്ര പണം മുടക്കിയാലും എന്നെയും സഹോദരനെയും നല്ല രീതിയില്‍ പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്‍റെ ഉറച്ച തീരുമാനമായിരുന്നു. ബിടെക്കും പോസ്റ്റ് ഗ്രാജുവേഷനും ക‍ഴിഞ്ഞ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന തരത്തിലേക്ക് എത്തിച്ചത് അദ്ദേഹമാണ്. ഇതില്‍ എവിടെയും വിയര്‍പ്പറായത്ത പണം ഉണ്ടായിരുന്നില്ല. ഇത് ആ നാടിനറിയാം. ഇടത് വിരുദ്ധര്‍ക്കും നന്നായി അറിയാം എന്നാണ് ജെയ്ക് ആരോപണങ്ങൾക്ക് നൽകിയ മറുപടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News