‘നിങ്ങൾ ഒപ്പമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ല’; ജെയ്‌ക് സി തോമസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിനായി നാമനിർദേശ പട്ടിക സമർപ്പിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇടത് മുന്നണി സ്ഥാനാർഥിയായ ജെയ്‌ക് സി തോമസ്. ‘നിങ്ങൾ ഒപ്പമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ജെയ്ക് ഫേസ്ബുക്കിൽ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.’ഏവരും കൂടെയുണ്ടാകണം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്’ എന്നാണ് ജെയ്ക് പങ്കുവെച്ച ഫോട്ടോയിലെ വരികളിൽ കുറിച്ചിരിക്കുന്നത്.

also read:വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

അതേസമയം രാവിലെ 10 മണിക്ക് കോട്ടയം ആര്‍ ഡി ഒ ക്ക് മുമ്പാകെയാണ് ജെയ്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കുന്നത്. എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടാകും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

also read:ഇവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്; ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? ആരോപണങ്ങൾക്ക് മറുപടി നൽകി ശ്രീനാഥ്‌ ഭാസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News