ജയിലിലെ ഇരുട്ടറക്കുള്ളിൽ നിന്ന് മൊട്ടിട്ട പ്രണയം സാക്ഷാത്കരിക്കുവാൻ അബ്ദുൾ ഹസിമും ഷഹ്നാര ഖാതൂനും വിവാഹിതരായി, അതും പരോളിൽ പുറത്തിറങ്ങി. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ ആണ് സംഭവം. അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും ആണ് അഞ്ചുദിവസത്തെ പരോളിൽ പുറത്തിറങ്ങി വിവാഹിതരായിരിക്കുന്നത്. ജയിലിൽ കണ്ടുമുട്ടിയ പ്രണയം വളർന്ന് വിവാഹത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഇരുവരും.
ALSO READ: തൊണ്ടപൊട്ടി അമ്മയെ വിളിച്ച് കുരുന്നുകൾ; കടൽതിരയിൽ ഒഴുകിപ്പോയി അമ്മ; ദാരുണ വീഡിയോ
രണ്ടു വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ബര്‍ധമാനിലെ ജയിലില്‍ എത്തിയ ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും ജയിലിൽ വെച്ചുതന്നെയാണ്. അബ്ദുള്‍ ഹസിമിനു 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന് ആറ് വര്‍ഷത്തെ ശിക്ഷയും ആയിരുന്നു കേസുകളിൽ വിധിച്ചത്.
ജയിലിൽ വച്ച് സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹക്കാര്യം ഇരുവരും തങ്ങളുടെ കുടുംബാംഗങ്ങളോട് പറയുകയായിരുന്നു. വിവാഹത്തിനായി ഇവർ പരോളിന് അപേക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പരോൾ ലഭിച്ച ഇവർ പുറത്തിറങ്ങി വിവാഹിതരായത്. മുസ്ലിം വിശ്വാസമനുസരിച്ചായിരുന്നു വിവാഹം. പരോള്‍ കാലാവധി അവസാനിക്കുന്നതോടെ തിരികെ ജയിലിലേക്ക് തന്നെ ഇരുവരും മടങ്ങും.
ALSO READ: വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍
ബന്ധുക്കള്‍ ജയിലില്‍ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നതും സംസാരിക്കുന്നതും. തുടർന്നങ്ങോട്ട് ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ തങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ദമ്പതിമാർ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ സാധാരണ ജീവിതം നയിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here