പിസയും ചിക്കന്‍ പാറ്റീസും നല്‍കാത്തതിനെ തുടര്‍ന്ന് ജയിലുദ്യോഗസ്ഥനെ തടവിലാക്കി തടവുകാര്‍. ഫ്രാന്‍സിലെ മിസോറി സെന്റ് ലൂയിസ് ജയിലിലാണ് സംഭവം. പിസയും ചിക്കന്‍ പാറ്റീസും വേണമെന്നായിരുന്നു തടവുകാരുടെ ആവശ്യം എന്നാല്‍ ഈ ഭക്ഷണം നല്‍കാനുള്ള അനുമതിയില്ലെന്ന് 70കാരനായ കറക്ഷന്‍ ഉദ്യോഗസ്ഥൻ അറിയിച്ചതിന് പിന്നാലെ തടവുകാര്‍ ഇദ്ദേഹത്തെ ബലമായി തടവിലാക്കുകയായിരുന്നു.
ജയില്‍ അധികൃതര്‍ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ വെപ്പണ്‍സ് ആൻഡ് ടാക്ടിക്‌സ് ടീം എത്തി ഒരു മണിക്കൂറോളം തടവുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ച ശേഷമാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്. പരുക്കുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read; ടൈപ്പ് ഒന്ന് പ്രമേഹമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് അധികസമയം അനുവദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here