സൺ പിക്ചേഴ്സിന്റെ വിജയാഘോഷം തീരുന്നില്ല; അണിയറ പ്രവർത്തകർക്ക് പ്രത്യേക സമ്മാനവുമായി കലാനിധി മാരൻ

ജയിലറിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക സമ്മാനവുമായി നിർമാതാവ് കലാനിധി മാരൻ. ജയിലർ വൻ വിജയമായതോടെ ആഘോഷത്തിലായിരുന്നു നിർമാതാക്കളായ സൺ പിക്ചേഴ്സ്. ചിത്രം 500 കോടി കടന്നതിനു പിന്നാലെ നായകൻ രജനീകാന്തിനും സംവിധായകൻ നെൽസനും സം​ഗീത സംവിധായകൻ അനിരുദ്ധിനും പണവും കാറും സമ്മാനമായി നൽകിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ നാണയമാണ് കലാനിധി മാരൻ സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്നീ ടൈറ്റില്‍ അടക്കം അടങ്ങുന്നതായിരുന്നു സ്പെഷ്യൽ ​ഗോൾഡ് കൊയിൻ. സൺ പിക്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു സ്വർണ നാണയ വിതരണം. സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. വിജയാഘോഷത്തിന്‍റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

Also Read; പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച് സ്റ്റൈൽ മന്നൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

രജനീകാന്തിന്റെ തന്നെ കരിയറിലെ മിന്നും വിജയങ്ങളിലൊന്നായിരുന്നു ജയിലർ. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലനായി എത്തിയത്. മോഹൻലാലിന്റെ അതിഥിവേഷവും തിയറ്ററിൽ തീപ്പൊരി നിറച്ചിരുന്നു. ചിത്രം വമ്പൻ വിജയമായതോടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാവുകയാണ് സൺ പിക്ചേഴ്സ്. ബധിര- മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ എന്നിവിടങ്ങളിൽ 38ലക്ഷം, കാൻസർ രോ​ഗികൾക്ക് 60 ലക്ഷം,കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ ഇതിനോടകം നിർമാതാക്കൾ നൽകി കഴിഞ്ഞു.

Also Read: ലിയോയുടെ ‘നാ റെഡി’ ക്ക് കട്ടുമായി സെൻസർ ബോർഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News