ദീപാവലി ആഘോഷത്തിൽ ടെലിവിഷനിലും വമ്പൻ നേട്ടവുമായി ‘ജയിലർ’; രജനികാന്ത് തരംഗത്തിലെ രണ്ടാംഘട്ടം പ്രതീക്ഷയോടെ ആരാധകരും

തമിഴ് താരങ്ങളായ വിജയ്, സൂര്യ, അജിത്ത്, രജനികാന്ത് എന്നിവർക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. അത്തരത്തിൽ സമീപകാലത്ത് റിലീസ് ചെയ്ത് വൻ പ്രേക്ഷക- നിരൂപക പ്രീതി നേടിയൊരു സിനിമയാണ് രജനികാന്ത് നായകനായി എത്തിയ ജയിലർ. അത്രയേറെ ജനപ്രിയമായ ജയിലർ ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തിയറ്ററിൽ വമ്പൻ ഹിറ്റ് നേടിയ ജയിലർ ഇത്തവണ ടെലിവഷനിലും നേട്ടം കൊയ്തിരിക്കുകയാണ്.

also read: ടൂറിസം നിക്ഷേപക സംഗമം; 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 12ന് ചിത്രം ടെലിവിഷൻ പ്രീമിയറിൽ എത്തിയിരുന്നു. തമിഴിൽ സൺ ടിവി, തെലുങ്കിൽ ജെമിനി ടിവി, കന്നഡയിൽ ഉദയ ടിവി, ഹിന്ദിയിൽ സ്റ്റാർ ​ഗോർഡ് എന്നീ ചാനലുകളിൽ ആണ് ജയിലർ പ്രീമിയറിന് എത്തിയത്. വിവിധ ഭാഷകളിൽ ഒരേസമയം ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന നേട്ടംകൂടി ജയിലർ സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം 650 കോടിയോളം നേടി എന്നാണ് കണക്കുകള്‍. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളുമുണ്ട്.

also read: അടുക്കളയിൽ കിടന്ന പഴയ പെയിന്റിം​ഗ്; വിൽക്കാൻ ശ്രമിച്ചപ്പോൾ 210 കോടിക്ക് മുകളിൽ മൂല്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News