കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി രജനികാന്തിന്റെ ജയിലർ. വിക്രമിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ മറികടന്നാണ് ജയിലർ ഒന്നാമതെത്തിയത്. ഒൻപതാം ദിനത്തിലും കേരളത്തിൽ നിന്ന് 2.1 കോടിയാണ് ജയിലർ നേടിയത്. ഇതോടെ ആകെമൊത്തം 40.35 കോടി രൂപയാണ് കേരളത്തിൽ നിന്ന് ജയിലർ സ്വന്തമാക്കിയത്.
ലോകേഷ് കനരാജിന്റെ കമൽഹാസൻ ചിത്രം വിക്രം ആയിരുന്നു ഏറ്റവുമധികം കളക്ഷൻ ലഭിച്ച തമിഴ സിനിമ. 40.05 കോടിയാണ് കേരളത്തിൽ നിന്ന് വിക്രം സിനിമയ്ക്ക് ലഭിച്ചത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ ജയിലർ മറികടന്നിരിക്കുന്നത്. 24.2 കോടി നേടിയ പൊന്നിയിൻ സെൽവൻ ആദ്യഭാഗമാണ് കളക്ഷൻ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിജയ് ചിത്രം ബിഗിൽ 19.7 കോടി നേടി നാലാം സ്ഥാനത്തുമുണ്ട്.
അതേസമയം, കേരളത്തിലെ ഒട്ടുമിക്ക എല്ലാ തിയേറ്ററുകളിലും ജയിലർ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കാമിയോ വേഷത്തിൽ വന്ന ശിവ രാജ്‌കുമാറിനും, മോഹൻലാലിനും കയ്യടിക്കുന്ന തെന്നിന്ത്യയിൽ വില്ലനായി വന്ന വിനായകനും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here