‘തമന്നയുടെ കാവാലയ്യ സ്‌റ്റെപ്പുകള്‍ വളരെ മോശം, ഇതിനൊന്നും സെന്‍സര്‍ഷിപ്പ് നല്‍കരുത്’: തുറന്നടിച്ച് മന്‍സൂര്‍ അലി ഖാന്‍

രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് നടനും സംഗീതജ്ഞനുമായ മന്‍സൂര്‍ അലി ഖാന്‍ രംഗത്ത്. കാവാലയ്യ പാട്ടിലെ നടി തമന്നയുടെ നൃത്ത ചുവടുകളെയാണ് മന്‍സൂര്‍ വിമര്‍ശിച്ചത്. പാട്ടില്‍ നടിയുടെ ഹുക്ക് സ്റ്റെപ്പുകള്‍ വളരെ വൃത്തികേടാണെന്നാണ് മന്‍സൂറിന്റെ പ്രതികരണം. ഇത്തരത്തിലുള്ള ഡാന്‍സ് ചുവടുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണെന്നും ഇതിനൊക്കെ എങ്ങനെ സെന്‍സര്‍ഷിപ്പ് കിട്ടിയെന്നും അദ്ദേഹം ചോദിക്കുന്നു.

READ ALSO:പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ക്ഷേത്ര പൂജാരിക്ക് എട്ടുവര്‍ഷം കഠിനതടവും പിഴയും

മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച ‘സരകു’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിമര്‍ശനം.

READ ALSO:മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; രോഗം സ്ഥിരീകരിച്ചവരിൽ 3 കുട്ടികളും

അതേസമയം മന്‍സൂറിന്റെ വാക്കുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തി. രാജ്യത്തിനകത്തും പുറത്തും ജയിലര്‍ സിനിമയിലെ ‘കാവാലയ്യാ’ പാട്ട് തരംഗമായിരുന്നു. അരുണ്‍രാജ കാമരാജ് എഴുതിയ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് ഈണമിട്ടത്. അനിരുദ്ധും ശില്‍പ റാവുവും ചേര്‍ന്നാണ് ആലാപനം. തമന്നയുടെ ഗ്ലാമര്‍ ചുവടുകളും ഹിറ്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News