നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച രജനികാന്ത് ചിത്രം ജയിലര്‍ വിജയക്കുതിപ്പ് തുടരുന്നു. വെറും രണ്ട് ദിവസത്തിനുള്ളില്‍ രജനികാന്ത് നായകനായ ‘ജയിലര്‍’ 152.02 കോടി ആഗോളതലത്തില്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയിലര്‍ റിലീസ് ദിനത്തില്‍ 95.78 കോടിയും 56.24 കോടി ഇന്നലെയുമാണ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരിലാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. അജിത് നായകനായ ‘തുനിവ്’ 24.59 കോടി, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരന്‍’- 7.61 കോടി, ‘മാമന്നന്‍’- 7.12 കോടി, ‘വാത്തി’- 5.80 കോടി, ‘പത്തു തല’- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ല്‍ നേടിയത്.
കേരളത്തില്‍ വിജയ്‌യുടെ ‘വാരിസി’ന്റെ കളക്ഷന്‍ പഴങ്കഥയാക്കി രജനികാന്തിന്റെ ‘ജയിലര്‍’ ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്. വിദേശത്ത് രജനികാന്ത് ചിത്രം 33 കോടിയാണ് ഇന്നലെ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here