‘വന്തിട്ടെന്ന് സൊൽ’, ജയിലർ 2 സംഭവിക്കുന്നു? പ്രധാന താരത്തിന്റെ വെളിപ്പെടുത്തൽ: കാമിയോ വിട്ട് കളം നിറയാൻ മോഹൻലാൽ?

തമിഴ് സിനിമാലോകത്തെ റെക്കോർഡുകൾ തകർത്ത ചിത്രമാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജയിലർ. മോഹൻലാൽ ശിവരാജ്‌കുമാർ തുടങ്ങിയവരുടെ കാമിയോ വേഷങ്ങൾ വലിയ ബൂസ്റ്റപ് ആണ് ചിത്രത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളാണ് തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. രണ്ടാം ഭാഗത്തേക്ക് ഒരു തുടക്കമിട്ടുകൊണ്ട് അവസാനിപ്പിക്കുന്ന സിനിമയുടെ സമഗ്രമായ ചർച്ചയാണ് ഇപ്പോഴുള്ളത്.

ALSO READ: ‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ’? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ സോഷ്യൽ മീഡിയ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷം നെല്‍സണ്‍ ചിത്രത്തിനാണ് രജനി കൈകൊടുക്കുക എന്നാണ് വിവരം. ഇത് വച്ച് നോക്കുമ്പോൾ ഈ ചിത്രം ജയിലർ ആണെന്ന് പലരും വിലയിരുത്തുന്നത്. ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും രണ്ടാം ഭാഗം ഉടൻ വരും എന്നതിന്റെ പ്രതീക്ഷയാണ് എന്നാണ് വിലയിരുത്തൽ.

ALSO READ: ‘ചുമ്മാ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ’, ജ്വാല അവാർഡ് വേദിയിൽ നർമം കലർന്ന മറുപടി നൽകി മമ്മൂട്ടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം, ജയിലര്‍ 2 വിനെ കുറിച്ച് നടി മിര്‍ണ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ആരാധകർ ഈ വാർത്തയോടൊപ്പം ചേർത്ത് വായിക്കുന്നുണ്ട്. ‘ചിത്രത്തെക്കുറിച്ച് അതിന്‍റെ അണിയറക്കാര്‍ തന്നെ പറയുന്നതാകും കൂടുതല്‍ ഭംഗി. എന്നാല്‍ ജയിലര്‍ 2 ആലോചിക്കുന്നുണ്ട്. അതിന്‍റെ എഴുത്തുപരിപാടികള്‍ നടക്കുന്നുണ്ട്. എന്‍റെ ക്യാരക്ടര്‍ അതില്‍ ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ല. അത് പൂര്‍ണ്ണമായും സംവിധായകന്‍റെ കാര്യമാണ്. എന്‍റെ ജയിലറിലെ റോളിന് കുറച്ചുകൂടി സ്പേസ് നല്‍കാന്‍ അദ്ദേഹത്തിന് തോന്നിയാല്‍ ഞാന്‍ ഉണ്ടാകും’, എന്നാണ് മിര്‍ണ മേനോന്‍ പറഞ്ഞത്. ജയിലറിൽ രജനിയുടെ മകന്റെ ഭാര്യയായിട്ടാണ് മിർണ വേഷമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News