ടാങ്കറിന്റെ ഇടി, ഗ്യാസ് ചോര്‍ച്ച, പൊട്ടിത്തെറി; ജയ്പൂര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

jaipur-accident-gas-tanker

രാജസ്ഥാനിലെ ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ പുലർച്ചെയുണ്ടായ വന്‍ അപകടം രാജ്യത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാസ് ടാങ്കറും ഒന്നിലധികം വാഹനങ്ങളും കൂട്ടിയിടിച്ച് വന്‍ സ്ഫോടനമുണ്ടാകുകയായിരുന്നു. ടാങ്കർ അപകടത്തില്‍പെട്ട് മിനുട്ടുകള്‍ക്കകം ഗ്യാസ് ചോരുകയും തീ പടരുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഹൈവേയ്ക്ക് സമീപമുള്ള താമസസ്ഥലത്തെ തീ വിഴുങ്ങുന്നത് ദൃശ്യങ്ങളില്‍ കാണിക്കുന്നു. തീയെത്തിയ പാത തന്നെ സൃഷ്ടിക്കപ്പെട്ടു. മറ്റ് ദൃശ്യങ്ങളില്‍ തെരുവില്‍ പുക നിറയുന്നതും സ്‌ഫോടനവും തീപിടുത്തവും കാണിക്കുന്നു. ഇതുവരെ ഒമ്പത് പേരുടെ ജീവനാണ് അപകടം അപഹരിച്ചത്. കൂട്ടിയിടി മൂലമുണ്ടായ തീജ്വാലകള്‍ ഒരു കിലോമീറ്റര്‍ അകലെ നിന്ന് ദൃശ്യമായിരുന്നു. ആകാശത്ത് കട്ടിയുള്ള കറുത്ത പുക നിറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ 300 മീറ്ററോളം നീളമുള്ള ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

Read Also: മഹാരാഷ്ട്രയിൽ പാസഞ്ചർ ബസ് മറിഞ്ഞ് അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

തീപിടിത്തത്തില്‍ 30 വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം, അപകടം നടക്കുമ്പോള്‍ ഗ്യാസ് ടാങ്കറിന് പിന്നില്‍ പോയ ബസിലെ യാത്രക്കാരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തില്‍ ദേശീയപാതയോരത്തെ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും പരിശോധിച്ചുവരികയാണ്. പരിക്കേറ്റ 40 പേര്‍ ചികിത്സയില്‍ കഴിയുന്ന എസ്എംഎസ് ആശുപത്രിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസറും സന്ദര്‍ശിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News