ക്ഷേത്ര ദർശനത്തിനിടെ ജഡ്ജിയുടെ മകന്റെ 10,000 രൂപയുടെ ഷൂ കാണാതെയായി. രാജസ്ഥാനിലെ അൽവാറിലെ പോക്‌സോ കോടതിയിൽ ജഡ്ജിയായ ജഗൻന്ദ്ര അഗർവാളിന്റെ മകന്റെ ഷൂവാണ് കാണാതെയായത്. ജഡ്ജിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
also read- എല്ലാ അർഹർക്കും ലഭിക്കും, ഓണക്കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ട; മന്ത്രി ജി ആർ അനിൽ
കഴിഞ്ഞ ദിവസം ജയ്പൂരിലെ ബ്രിജ് നിധി ക്ഷേത്രത്തിൽ ദർശനത്തിനായി ജഡ്ജിയും കുടുംബവും എത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിക്കെട്ടിലാണ് ഷൂ അഴിച്ചുവെച്ചത്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് ഷൂ കാണാതായ വിവരം മനസിലായത്.
also read- മലയാളത്തിന്റെ കഥകൾ പറയുന്ന എന്റെ ആ സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെ: ഫഹദ് ഫാസിൽ
ജഡ്ജി ആവശ്യപെട്ടതനുസരിച്ച് സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്ന് മനക് ചൗക്ക് സർക്കിൾ ഓഫീസർ ഹേമന്ത് കുമാർ ജാഖർ പറഞ്ഞു. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here