ടിൻഡർ വഴി പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ പ്രതികൾക്ക് ശിക്ഷ വധിച്ച് കോടതി. 2018 ൽ ജയ്‌പൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുഷ്യന്ത് ശർമയെന്ന 28 കാരനെ യുവതിയും കൂട്ടാളികളായും പണത്തിന് വേണ്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതികളായ മൂന്ന് പേർക്കും ജയ്പൂർ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
വിവാഹിതനായ ദുഷ്യന്ത് വിവാൻ കോലി എന്നാണ് തന്റെ പേരെന്നും കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയ എന്ന യുവതിയോട് കള്ളം പറഞ്ഞാണ് സൗഹൃദം ആരംഭിച്ചത്. എന്നാൽ ദുഷ്യന്ത് കോടീശ്വരനാണെന്ന് കരുതിയ പ്രിയ പണത്തിനായി ഇയാളെ തട്ടിക്കൊണ്ടുപോരാൻ പദ്ധതിയിട്ടു. തുടർന്ന് ഒരു വാടക മുറിയിൽ വെച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു പ്രിയ എത്തിയത്.
ALSO READ: ഉത്തരകാശി അപകടം; ഓഗര്‍ ഡ്രില്ലിങ് യന്ത്രഭാഗങ്ങള്‍ നീക്കുന്നതില്‍ പുരോഗതി
സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയുടെയും ലക്ഷ്യ വാലിയയുടെയും സഹായത്തോടെയാണ് പ്രിയ യുവാവിന്റെ വീട്ടിലെത്തിയത്. വീട്ടിലേക്ക് കയറിയ ഉടൻ തന്നെ ഇവർ മൂന്നുപേരും ചേർന്ന് ദുഷ്യന്ത് ശർമയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മോചനദ്രവ്യത്തിനായി വിളിച്ചപ്പോഴാണ് ഡൽഹി വ്യവസായി സമ്പന്നനല്ലെന്ന് അവർക്ക് മനസിലായത്. ദുഷ്യന്തിന്റെ കുടുംബം 10 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് പ്രതികൾ ദുഷ്യന്തിനെ കുത്തിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here