പുൽവാമ സംഭവം, മോദി നിശബ്ദത വെടിയണം: ജയ്റാം രമേശ്

കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്കിൻ്റേത് ഗൗരവമേറിയ വെളിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതികരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയം. സത്യം മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിൽ നിന്നും കോണ്‍ഗ്രസ് പിന്‍തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News