പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പാര്‍ലമെന്റില്‍ രണ്ടു പേര്‍ക്ക് അതിക്രമിച്ച് കയറാന്‍ വഴിയൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയാണെന്നും പ്രതികരിക്കുന്ന എംപിമാരെ പുറത്താക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെ്ട്ടിരുന്നു. ഇതിന് പിന്നാലെയാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ALSO READ: ലോകേഷിന്റെ പ്രതീക്ഷ തെറ്റിയില്ല; ഫൈറ്റ് ക്ലബ് കോടികള്‍ വാരുന്നു
പാര്‍ലമെന്റ് ചരിത്രത്തിലെ ഞെട്ടിക്കുന്ന നടപടിക്കും ജനാധിപത്യത്തിലെ കറുത്ത ദിനത്തിനുമാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നു. പിന്നാലെ രാജ്യസഭയില്‍ 45 പേരെയും സസ്‌പെന്‍ഡ് ചെയ്യുന്നു. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭാ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്‌പെന്‍ഷന്‍.
സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സിആര്‍പിസി, ഐപിസി,എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എംപിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here