‘അടുത്ത വർഷത്തോടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും’, മോദി പറഞ്ഞത് ഗണിതമെന്ന് ജയറാം രമേശ്

ഏത് സർക്കാർ ഭരിച്ചാലും അടുത്ത വർഷത്തോടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് ഗണിതം നോക്കിയാണെന്നും, ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അടുത്ത കാലങ്ങളിലായി പ്രവചിക്കപ്പെട്ടിട്ടുള്ളതാണെന്നും ജയറാം രമേശ് പറഞ്ഞു.

ALSO READ: മൈക്ക് തടസപ്പെട്ട സംഭവം; പൊലീസ് കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി

‘ഗണിതപരമായ ഒരു ഉറപ്പാണ് നരേന്ദ്ര മോദി നല്‍കിയിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അടുത്ത കാലങ്ങളിലായി പ്രവചിക്കപ്പെട്ടതാണ്. അതേത് സര്‍ക്കാര്‍ വന്നാലും അങ്ങനെ തന്നെയായിരിക്കും,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ALSO READ: നല്ല പാനീയവും നല്ല ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളായി കള്ള് ഷാപ്പുകളെ ഉയർത്തണം: ഇ പി ജയരാജൻ

‘ഇന്ത്യ സഖ്യം വളര്‍ച്ചയെ കുറിച്ച് നല്‍കുന്ന ഉറപ്പാണ് സര്‍ക്കാരില്‍ നിന്നുമുള്ള പ്രധാന വ്യത്യാസം. വളര്‍ച്ചയെന്ന് പറയുന്നത് ജോലികള്‍ ഉണ്ടാക്കുന്നതാണ്, അവ ഇല്ലാതാക്കുന്നതല്ല. സാമൂഹികപരമായ വളര്‍ച്ച, വരുമാനം വര്‍ധിപ്പിക്കുന്ന വളര്‍ച്ച, പാരിസ്ഥിതിക സുസ്ഥിര വളര്‍ച്ചയെല്ലാമാണ് ഇന്ത്യ സഖ്യം ഉറപ്പ് നല്‍കുന്നത്,’ ജയറാം രമേശ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News