ഹിമാചലില്‍ നടക്കുന്നത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയെന്ന് ജയറാം രമേശ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും ഹിമാചലിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ജയറാം രമേശ് പറഞ്ഞു.
ALSO READ: മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ
മൂന്ന് നിരീക്ഷകരെ ഷിംലയിലേക്ക് അയച്ചിട്ടുണ്ട്.ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഭാവിപരിപാടികള്‍ സ്വീകരിക്കുമെന്നും നിരീക്ഷകര്‍ എംഎല്‍എമാരുമായി സംസാരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. മോദിയെ 2022 ൽ ഹിമാചൽ നിരസിച്ചതാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഹിമാചലിൽ ബിജെപി ഇപ്പോൾ ശ്രമിക്കുന്നത് പിൻവാതിലിലൂടെ അധികാരം പിടിക്കാൻ എന്നും ജാറം രമേശ് വ്യക്തമാക്കി.
അതേസമയം രാജിവയ്ക്കുമെന്ന അഭ്യൂഹം തളളിയിരിക്കുകയാണ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ്.
ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും താന്‍ പോരാളിയാണെന്നും രാജിവച്ചിട്ടില്ലെന്നും സുഖ് വീന്ദര്‍ സിംഗ് പറഞ്ഞു.രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഹിമാചലില്‍ രാഷ്ട്രീയ നാടകങ്ങള്‍ ആണ് നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത്.ഹിമാചല്‍ മന്ത്രി വിക്രമാദിത്യ സിംഗ് രാജിവച്ചു. ബജറ്റ് വോട്ടെടുപ്പിന് മുമ്പായി 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here