‘കർണാടകത്തിൽ തോറ്റത് മോദി’; ജയ്‌റാം രമേശ്

കർണാടകത്തിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. കർണാടകത്തിൽ മോദി തോറ്റെന്നും മോദിപ്രഭാവത്തിനെ ജനം തഴഞ്ഞുവെന്നും ജയറാം രമേശ് പരിഹസിച്ചു.

ട്വിറ്ററിലൂടെയാണ് ജയ്‌റാം രമേശ് പരിഹാസവുമായി എത്തിയത്. കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് മോദിയാണ്. മോദിയെ മുൻനിർത്തിയുള്ള ഇലക്ഷൻ പ്രചാരണങ്ങളെയും ‘പ്രഭാവ’ത്തെയും ജനം തഴഞ്ഞു. കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് സാധാരണക്കാരുടെ വിഷയങ്ങളെ മുൻനിർത്തിയാണ്. എന്നാൽ പ്രധാനമന്ത്രി വിഭാഗീയതയും വർഗീയതയും പറഞ്ഞാണ് വോട്ട് പിടിച്ചതെന്നും സാമൂഹിക മൈത്രിക്കൊപ്പം സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഒരു ഭരണകൂടത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം, കർണാടക കോൺഗ്രസിൽ ‘ഓപ്പറേഷൻ താമര’പ്പേടി കനക്കുകയാണ്. വിജയത്തോടടുക്കുന്ന നേതാക്കളെ തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റാനും ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ബന്ധപ്പെടാനും കോൺഗ്രസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.

നേരത്തെ വിജയത്തോടടുക്കുന്ന കോൺഗ്രസ് നേതാക്കളോട് ഉടൻ ബെംഗളൂരുവിലേക്കെത്താൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. ഇവർക്കായി പ്രത്യേക വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇവയ്ക്ക് പുറമെ നേതാക്കളെ എത്തിക്കാനായി ഹെലികോപ്റ്ററുകളും കോൺഗ്രസ് വാടകയ്‌ക്കെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News