സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട് നീണ്ട അടുത്തബന്ധം എനിക്കുണ്ടെന്നും വ്യത്യസ്തഘട്ടങ്ങളില്‍ ഞങ്ങളൊന്നിച്ച് സഹകരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ജയറാം രമേശ്.
രാഷ്ട്രീയഭേദമില്ലാതെ വലിയ സുഹൃദ്വലയത്തിന് ഉടമയായിരുന്ന യെച്ചൂരി, പ്രായോഗിക കാഴ്ചപ്പാടുകളുണ്ടായിരുന്ന അടിയുറച്ച മാര്‍ക്സിസ്റ്റായിരുന്നു. സിപിഐ എമ്മിന്റെ നെടുംതൂണുകളില്‍ ഒരാളായ അദ്ദേഹം.
സലാം കോമ്രേഡ്…- താങ്കള്‍ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി. എന്നാല്‍, പൊതുജനജീവിതം മെച്ചപ്പെടുത്താന്‍ നല്‍കിയ അതുല്യവും അമൂല്യവുമായ സംഭാവനകളുടെ പേരില്‍ താങ്കള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ
സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട് നീണ്ട അടുത്തബന്ധം എനിക്കുണ്ട്. വ്യത്യസ്തഘട്ടങ്ങളില്‍ ഞങ്ങളൊന്നിച്ച് സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമില്ലാതെ വലിയ സുഹൃദ്വലയത്തിന് ഉടമയായിരുന്ന യെച്ചൂരി, പ്രായോഗിക കാഴ്ചപ്പാടുകളുണ്ടായിരുന്ന അടിയുറച്ച മാര്‍ക്സിസ്റ്റായിരുന്നു. സിപിഐ എമ്മിന്റെ നെടുംതൂണുകളില്‍ ഒരാളായ അദ്ദേഹം, അപാരമായ ഫലിതബോധം കാത്തുസൂക്ഷിച്ച മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും ആകര്‍ഷകമായ രാഷ്ട്രീയവ്യക്തിത്വത്തിന്റെയും പേരില്‍ അദ്ദേഹം വലിയ ആദരം നേടിയിരുന്നു. ബഹു ഭാഷകളിലുള്ള പുസ്തകങ്ങളുടെ ആസ്വാദകനുമായിരുന്നു.
സലാം കോമ്രേഡ്…- താങ്കള്‍ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി. എന്നാല്‍, പൊതുജനജീവിതം മെച്ചപ്പെടുത്താന്‍ നല്‍കിയ അതുല്യവും അമൂല്യവുമായ സംഭാവനകളുടെ പേരില്‍ താങ്കള്‍ എക്കാലവും ഓര്‍മിക്കപ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here