‘ബിജെപിയുടെ തനിനിറം പുറത്തായി, ഹണിമൂൺ അവസാനിച്ചു’; പരിഹാസവുമായി ജയറാം രമേശ്

മണിപ്പൂരിൽ ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂൺ അവസാനിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പരിഹാസ ട്വീറ്റ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശങ്ങളും വിവിധ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധവും മുൻനിർത്തിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

ALSO READ: ‘അടുത്ത തവണ ചന്ദ്രശേഖര്‍ ആസാദ് രക്ഷപ്പെടില്ല’; ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

‘ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂൺ അവസാനിച്ചു. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ബിജെപിയുടെ ഈ നിർവികാരത മണിപ്പൂർ അതിർത്തിക്കപ്പുറവും ശ്രദ്ധിക്കപ്പെടുകയാണ്’, എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. മണിപ്പൂരിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

ALSO READ: ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ‘എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ, ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവർ’; ഡി.ജി.പി അനിൽകാന്ത്

കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് മുൻപ് പ്രഖ്യാപിച്ച ബിഷപ്പായിരുന്നു തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പായ മാർ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News