മോദി സർക്കാരിന്റെ കീഴില്‍ വിവരാവകാശ നിയമം ദുർബലപ്പെടുന്നു; വിമർശനവുമായി ജയ്‌റാം രമേശ്

നരേന്ദ്രമോദിസര്‍ക്കാര്‍ വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ആര്‍.ടി.ഐ നിലവില്‍ വന്നതിന്റെ പതിനെട്ടാം വാർഷികത്തിലാണ് ഇത്തരമൊരു ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തിയിരിക്കുന്നത്. ജയ്‌റാം രമേശ് എക്സിലാണ് മോദിസര്‍ക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Also read:ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്തേകും; മന്ത്രി എം ബി രാജേഷ്

ഇന്ന് ചരിത്ര പ്രധാനമായ വിവരാവകാശ നിയമം നിലവില്‍ വന്നതിന്റെ 18-ാം വാര്‍ഷികമാണ്. 2014 വരെയെങ്കിലും അത് പരിവര്‍ത്തനോന്മുഖമായിരുന്നു. എന്നാല്‍ അതിന് ശേഷം മോദിസര്‍ക്കാര്‍ ആ നിയമത്തെ ദുര്‍ബലപ്പെടുത്താനും വ്യവസ്ഥകളുടെ കാഠിന്യം കുറയ്ക്കാനും പ്രധാനമന്ത്രിയുടെ വാഴ്ത്തുപാട്ടുകാരെ കമ്മിഷണര്‍മാരായി നിയമിക്കാനും അപേക്ഷകള്‍ തള്ളാനുമുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്, എന്ന് ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.

Also read:‘എന്‍റെ പഴയ കാമുകന്‍ ഓടിക്കളഞ്ഞു, എനിക്കിത് ചേരില്ല എന്ന് അയാള്‍ പറഞ്ഞു’; തന്‍റെ പ്രണയത്തെ കുറിച്ച് മൃണാള്‍ ഠാക്കൂര്‍

ആര്‍.ടി.ഐ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിക്ക് തന്നെ ഏറെ നാണക്കേടുണ്ടാക്കിയതാണ് ആദ്യത്തെ ഭേദഗതികള്‍ക്ക് വഴിയൊരുക്കിയത്. ചില ഭേദഗതികളെ ഞാന്‍ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തിരുന്നു. ആര്‍.ടി.ഐ അതിവേഗം ആര്‍.ഐ.പി./ ഓം ശാന്തി നിലയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതി ഹർജി കേള്‍ക്കുമെന്ന് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു, അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്യസഭയില്‍ 2019 ജൂലായ് 25-ന് ആര്‍.ടി.ഐയില്‍ പ്രധാന ഭേദഗതികള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലിന്റെ വീഡിയോയും ജയ്‌റാം രമേശ് പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News