ജയ് ശ്രീറാം വിളിച്ച് ക്യാപ്റ്റന്‍; ഇന്‍ഡിഗോ വിമാനത്തില്‍ വിചിത്ര നടപടികള്‍; അയോദ്ധ്യയിലേക്കുള്ള ആദ്യവിമാനം പറന്നുയര്‍ന്നു

അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിച്ച വിമാനത്താവളത്തിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു. ഡല്‍ഹിയില്‍നിന്നും പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ കാവിക്കൊടികളുമായാണ് യാത്ര ചെയ്തത്. ടേക്ക് ഓഫിനുമുമ്പായുണ്ടായിരുന്ന ക്യാപ്റ്റന്റെ അനൗണ്‍സമെന്റ് അവസാനിച്ചത് വിചിത്രമായ രീതിയിലായിരുന്നു. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്. യാത്രക്കാരും ഇത് ഏറ്റുവിളിച്ചു.

Also Read: ആന്ധ്രയിൽ ആറ് വയസുകാരനു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം; കുട്ടിക്ക് ഗുരുതര പരിക്ക്

രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയയാണ് പ്രധാനമന്ത്രി അയോധ്യയില്‍ എത്തിയത്. 10 കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ മോദി അയോധ്യയില്‍ നവീകരിച്ച റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്തു. പുതിയ അമൃത് ഭാരത് വന്ദേ ഭാരത ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് കൂടി നിര്‍വഹിച്ചു. അയോധ്യ വിമാനത്താവളവും ഉദ്ഘാടനം ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടാണ് ബിജെപിയും സംഘപരിവാറും നീങ്ങുന്നത്. പ്രധാനമന്ത്രി പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ വിളിച്ച ജയ് ശ്രീ റാം അജണ്ട എന്താണെന്ന് തെളിയുക്കുന്നതായിരുന്നു. കേരളം ഉള്‍പ്പടെയുള്ള ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. അയോദ്ധ്യ പ്രതിഷ്ഠ ദിനത്തില്‍ എല്ലാവരും വീടുകളില്‍ ജ്യോതി തെളിയിക്കണമെന്നും മോദി പറഞ്ഞു.

എന്നാല്‍ പ്രതിഷ്ഠ ചടങ്ങിലേക്ക് പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന മൗനം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News