ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജെയ്‌ഷെ മുഹമ്മദ് സംഘത്തെ പിടികൂടി. നാലംഗ സംഘത്തെയാണ് പൊലീസും സൈന്യവും അടങ്ങുന്ന സംഘം പിടികൂടിയത്. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ: ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു
നഗരത്തിന്റെ പ്രാന്തപ്രദേശമായ നൗഗാമിലുള്ള കെനിഹമ പ്രദേശത്ത് സുരക്ഷാ സേന സ്ഥാപിച്ച മൊബൈല്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. പരിശോധനകള്‍ക്കിടയില്‍ ഇവരുടെ വാഹനം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മുഹമ്മദ് യാസീന്‍ ഭട്ട്, ഷിറാസ് അഹമ്മദ് റാത്തര്‍, ഗുലാം ഹസന്‍ ഖാന്‍ദേ, ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. എകെ 56 റൈഫിള്‍ മൂന്ന് മാഗസിനുകള്‍, ഗ്ലോക്ക് പിസ്റ്റള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
ALSO READ: പാട്ടു കേട്ടാല്‍ ഡാന്‍സ് നിര്‍ബന്ധാ…; വൈറലായി കൊഹ്ലിയുടെ വീഡിയോ
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവര്‍ ജെയ്‌ഷെ തീവ്രവാദികളാണെന്ന് വ്യക്തമായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here