‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം’ ; ഫഹദിന്റെ പോസ്റ്റിന് താഴെ ആരാധകൻ നൽകിയ കരളലിയിപ്പിക്കുന്ന മറുപടി

ഇക്കഴിഞ്ഞ ജൂലൈ 30 ന് വയനാട്ടിലുണ്ടായ മഹാദുരന്തത്തിൽ നിന്നും തലനാരിഴയ്‌ക്കായിരുന്നു ശ്രുതി രക്ഷപെട്ടത്. ശ്രുതിയ്ക്കന്ന് നഷ്ടമായത് അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ. ദുരന്തം നടക്കുന്ന ദിവസം ശ്രുതി കോഴിക്കോട് ആയതു കൊണ്ട് മാത്രമാണ് അന്ന് രക്ഷപെട്ടത്. ദുരന്തത്തിലുലഞ്ഞ ശ്രുതിയ്ക്ക് കൈത്താങ്ങായത് പ്രതിശ്രുത വരൻ ജെയ്സൺ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ജെയ്‌സണും ഈ ലോകത്തോട് വിടപറഞ്ഞു. മനുഷ്യ മനസിനെ പിടിച്ചുലക്കിയ വാർത്തയിൽ പ്രതികരണവുമായി ആദ്യം എത്തിയവരിൽ ഒരാൾ ആയിരുന്നു നടൻ ഫഹദ് ഫാസിൽ. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ.

ALSO READ : ജെന്‍സണിന്റെ വിയോഗവാര്‍ത്ത വേദനാജനകം; അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെ: മുഖ്യമന്ത്രി

നിരവധി പേരാണ് ഫഹദിന്റെ പോസ്റ്റിനു താഴെ പ്രതികരണവും ആയി എത്തിയത്. പലർക്കും എന്താണ് ഈ സാഹചര്യത്തിൽ പറയേണ്ടതെന്ന് പോലും അറിയില്ലായിരുന്നുവെന്ന് കമ്മന്റുകളിൽ നിന്നും മനസിലാക്കാൻ കഴിയും. എങ്കിലും അക്കൂട്ടത്തിൽ വന്ന ഒരു പ്രതികരണം ആണ് അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു കമന്റ്. ‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം’. ഇതായിരുന്നു ആ കമന്റ്. നജീബ് ഇബ്രാഹിം എന്ന വ്യക്തി ആണ് കമന്റ് ചെയ്തത്.

കുട്ടിക്കാലം മുതലേ ഉള്ള സൗഹൃദവും പ്രണയവുമാണ് ജെയ്‌സന്റെയും, ശ്രുതിയുടെയും. കഴിഞ്ഞദിവസം കൽപ്പറ്റ വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസ്സും തമ്മിലുള്ള കൂട്ടിമുട്ടലിൽ ആണ് ശ്രുതിക്കും ജെൻസണും പരിക്കേൽക്കുന്നത്. പരിക്കേറ്റ ശ്രുതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി എങ്കിലും ജെൻസിന്റെ പരിക്ക് ഗുരുതര സ്വഭാവമുള്ളതായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here