തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ ‘ജലസമാധി’ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

മീഡിയമേറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്ബ് നഗരത്തിലെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് ജലസമാധി എന്ന പേരിൽ നടത്തിവരുന്ന ഫോട്ടോ പ്രദർശനം നടന്നു. തൈക്കാട് ഗവ.ആർട്‌സ് കോളേജിലായിരുന്നു പ്രദർശനം. പ്രശസ്ത നേച്ചർ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ മുഖ്യാഥിതി ആയിരുന്നു.

ALSO READ: വയനാട് ദുരന്തം; വീട്ടുപകരണങ്ങൾ ഉൾപ്പെടെ നൽകി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും

കഴിഞ്ഞ മാസം ജൂലൈ 25 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന ഫോട്ടോ പ്രദർശനം നേച്ചർ ഫോട്ടോഗ്രഫർ ബാലൻ മാധവൻ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 9 ന് നെയ്യാറ്റിൻകര ടൗൺ ഹാളിലും ആഗസ്റ്റ് 12 ന് തൈക്കാട് ഗവ.മോഡൽ സ്കൂളിലും പ്രദർശനം നടന്നു. നെയ്യാറ്റിൻകരയിൽ നടന്ന ഫോട്ടോ പ്രദർശനം ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവ.മോഡൽ സ്കൂളിലെ ഫോട്ടോ പ്രദർശനം സ്കൂൾ പ്രിൻസിപ്പൽ പ്രമോദും ഉദ്ഘാടനം നിർവഹിച്ചു. അതേസമയം തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി പ്രദർശനം തുടരും.

ALSO READ: അതിവേഗം അതിജീവനം; ഗ്യാസ് കണക്ഷനുകള്‍ നല്‍കി പൊതുവിതരണ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News