ലീഗ് പ്രവർത്തകന്റെ സെക്സ് റാക്കറ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ജലീൽ പുനലൂർ

ലീഗ് നേതാവ് ബദറു കൈതപ്പൊയിൽ  സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനായി ഗൾഫിലേക്ക് കടത്തുന്ന പരാതിയിൽ ലീഗ് – കെഎംസിസി നേതാക്കളെ കൂടി ഉൾപ്പെടുത്തി അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജലീൽ പുനലൂർ. മുഖ്യമന്ത്രി, DGP എന്നിവർക്കാണ് പരാതി നൽകിയത്.

ദുബൈയിൽ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ എന്ന ലീഗ് പ്രവർത്തകനെതിരെ പരാതിയുമായി ചങ്ങനാശ്ശേരി സ്വദേശിയായ രജനി മോൾ എന്ന വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയില്‍ പുറത്തുവിട്ടിരിക്കുന്നത്. സെക്സ് വർക്കിനായി 22- 23 വയസ് പ്രായമുള്ള പെൺക്കുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

Also Read: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

ജലീൽ പുനലൂരിന്റെ പരാതി ഇങ്ങനെ

സർ,

ലീഗിൻ്റെയും കെ.എം.സി.സിയുടെയും നേതാവായ ദുബായില്‍ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ എന്നയാൾ സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനായി വിദേശത്തേക്ക് കടത്തുന്ന റാക്കറ്റിന്‍റെ കണ്ണിയാണെന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണല്ലോ?. ഇദ്ദേഹത്തിനെതിരായ പരാതിയുമായി ചങ്ങനാശ്ശേരി സ്വദേശിയായ രജനി മോൾ എന്ന വീട്ടമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയില്‍ പുറത്തുവിട്ടിരിക്കുന്നത്. സെക്സ് വർക്കിനായി 22- 23 വയസ് പ്രായമുള്ള പെൺക്കുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ വാഗ്ദാനം ചെയ്തതായി രജനിമോൾ പരാതിയില്‍ ആരോപിക്കുന്നു.

പാവപ്പെട്ട വീട്ടിലെ പെൺക്കുട്ടികളെ വശീകരിച്ച് വീഴ്ത്തണമെന്നാണ് ഇയാളുടെ നിർദേശം.സെക്സിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹസം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ചാരിറ്റിയുടെ മറവില്‍ നേതാക്കൻമാരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇദ്ദേഹത്തിൻ്റെ തട്ടിപ്പ്. സെക്സിന് പെൺക്കുട്ടികളെ എത്തിച്ചാൽ വലിയ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഇതിനായി ദുബായിൽ റൂം എടുത്ത് നൽകാമെന്നുമാണ് വാഗ്ദാനം ചെയ്തതായി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞിരിക്കുന്നത്..
സർ ,ഈ പരാതി ഏറെ ഗൗരവമുള്ളതാണ്.വിദ്യാഭ്യാസത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ഇദ്ദേഹത്തിന് സ്വന്തമായി ഇത്തരം ഒരു ” ബിസിനസ്സ്” നടത്തുന്നതിന് സാധ്യത കുറവാണ്. ബഹു.പ്രതിപക്ഷ നേതാവും
മുസ്ലിം ലീഗിൻ്റെ ഉന്നത നേതാക്കളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമാണ്. പാണക്കാട് ബഷീറലി തങ്ങൾ,എം.കെ.മുനീർ ,പി.കെ.ഫിറോസ് ,ഫാത്തിമ തഹലിയ അടക്കമുള്ള ലീഗ് നേതാക്കൾ ഗൾഫിലും നാട്ടിലും ഇദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പ്രചാരത്തിലാണ്.ഇദ്ദേഹത്തിന് ഇവരുമായുള്ള ബിസിനസ്സ് ബന്ധങ്ങളും ഇവരുടെ അടിക്കടിയുള്ള ഗൾഫ് യാത്രകളും സംശയാസ്പദമാണ്. തീർച്ചയായും ഈ പരാതിയിൽ ഇവരുടെ പങ്കിനെ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഒരന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു..

അതേസമയം, പാവപ്പെട്ട വീട്ടിലെ പെൺക്കുട്ടികളെ വശീകരിച്ച് വീഴ്ത്തി അവർ സെക്സിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹസം നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്താനം.
ചാരിറ്റിയുടെ മറവില്‍ നേതാക്കൻമാരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പ്. സെക്സിന് പെൺക്കുട്ടികളെ എത്തിച്ചാൽ വലിയ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഇതിനായി ദുബായിൽ റൂം എടുത്ത് നൽകാമെന്നും വാഗ്ദാനം ചെയ്തതായി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: വീട്ടിലെത്തിയ പ്രതിക്ക് നേരെ പാഞ്ഞടുത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ; കനത്ത സുരക്ഷയിൽ തെളിവെടുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News