പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമങ്ങൾ ജെല്ലിക്കെട്ട് ആവേശത്തിൽ. മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് നടന്നു. ജല്ലിക്കെട്ടില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും, കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് കാറുമാണ് ഒന്നാം സമ്മാനമായി നൽകിയത്.
കാളകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടൽ മത്സരമാണ് ജെല്ലിക്കെട്ട്. തടിച്ച് കൊഴുത്ത ശൗര്യമേറിയ വലിയ കാളകൾ തീവ്ര കോപിയായി പാഞ്ഞു വരുമ്പോൾ അവയുടെ മുതുകിൽ പിടിച്ചു തൂങ്ങി അവയെ കൈകരുത്ത് കൊണ്ട് തോൽപ്പിച്ച് മുട്ടുകുത്തിച്ച് കാണികൾക്ക് മുന്നിൽ കരുത്ത് തെളിയിക്കുന്നവരാണ് ജെല്ലിക്കെട്ട് വീരന്മാർ.
മനുഷ്യനും മൃഗവും തമ്മിലുള്ള ഏറ്റുമുട്ടലിനപ്പുറം തമിഴ്ഗ്രാമീണ സംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്ന ഒരു സാംസ്‌കാരിക വിനോദമാണ് ഈ കായികാഭ്യാസം. ജെല്ലി എന്നാൽ നാണയമെന്നും കെട്ട് എന്നാൽ കിഴി എന്നുമാണ് അർഥമാക്കുന്നത്.
ജല്ലിക്കെട്ടിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം പൊലീസ് ഒരുക്കിയിരിക്കുന്നത്. പുതുക്കോട്ട ജില്ലയിലെ തങ്കക്കുറിച്ചിയിലാണ് ഈ വര്‍ഷത്തെ ജല്ലിക്കെട്ടിന് തുടക്കമായതെങ്കിലും അവണിയാപുരത്തെ ജല്ലിക്കെട്ടാണ് ഏറെ പ്രശസ്തം. മധുരയിലെ പാലമേട്ടിലും അളകനെല്ലൂരിലും ജല്ലിക്കെട്ട് നടക്കും.
Also Read: മഞ്ഞുപെയ്യും വിന്ററില്‍ ഒരുഗ്രന്‍ ട്രെയിന്‍ യാത്ര പോയാലോ; ഒന്നല്ല ഏഴ് റൂട്ടുകള്‍ അറിയാം
കാളയും മനുഷ്യനും തമ്മിലുള്ള ഈ പോരില്‍ അപകടങ്ങള്‍ ഏറെയാണെങ്കിലും ഓരോ വർഷം കഴിയുമ്പോഴും ജെല്ലിക്കെട്ട് ആവേശം വർദ്ധിച്ചു വരുന്നതാണ് ഇവിടുത്തെ കാഴ്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here