ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ പേസ് ബൗളർ നേട്ടം ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്. ധരംശാല ടെസ്റ്റിന്റെ മൂന്നാംദിനമാണ് ആന്‍ഡേഴ്‌സനെത്തേടി ഈ റെക്കോർഡ് നേട്ടമെത്തിയത്. ഇന്ത്യയുടെ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ 700 -ലെത്തിയത്. മുൻപ് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റായിരുന്നു 699ാമത്തേത്.

Also Read; ‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ

ധരംശാല റെസ്റ്റിനെത്തുമ്പോൾ രണ്ട് വിക്കറ്റ് അകലമായിരുന്നു ചരിത്ര നേട്ടത്തിലെത്താൻ 41-കാരനായ ആന്‍ഡേഴ്‌സണ് മുന്നിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്ലിന്റെയും കുല്‍ദീപിന്റെയും വിക്കറ്റുകള്‍ എടുത്തതോടെ 700 എന്ന കടമ്പ പിന്നിട്ടു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (800), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണും (708) ആന്‍ഡേഴ്‌സണ് മുന്നിലുണ്ടെങ്കിൽ പോലും ഇരുവരും സ്പിന്നർമാരാണ്. പേസ് ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സണ് മാത്രമാണ് ഈ നേട്ടത്തിലേക്ക് ഏതാണ് കഴിഞ്ഞിട്ടുള്ളൂ.

Also Read; ‘എൻ്റെ മുന്നിലുള്ളത് പ്രജക’ളെന്ന് സുരേഷ് ഗോപി, രാജാവാണ് എന്നാണോ ഭാവം, ആ കാലമൊക്കെ പോയി സാറേ എന്ന് സൈബർ ലോകം

2002-ലാണ് ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 187 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് ആന്‍ഡേഴ്‌സണ് നിലവിലെ നേട്ടം ലഭിക്കുന്നത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News