‘ഇത് ശരിയല്ല, ബോർഡ് നിയമം ഐപിഎല്ലിന് അനുകൂലം’; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് രാജിവെച്ച് ഇംഗ്ലീഷ് താരം

james-vince

ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൻ്റെ (ഇസിബി) പുതിയ എന്‍ഒസി നയം, കളിക്കാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പകരം ടി20 ലീഗുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമാകുമെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജെയിംസ് വിന്‍സ്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎൽ) മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എൽ) കളിക്കാന്‍ എല്ലാ ഫോര്‍മാറ്റ് കളിക്കാര്‍ക്കും എന്‍ഒസി നല്‍കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് കഴിഞ്ഞ നവംബറില്‍ തീരുമാനിച്ചിരുന്നു, കാരണം, പാക് ലീഗും കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടുകളും ഒരേ സമയത്താണ്.

ഇതിൽ പ്രതിഷേധിച്ച് വിന്‍സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് രാജിവെച്ചു. മാത്രമല്ല, വരാനിരിക്കുന്ന പിഎസ്എല്‍ സീസണില്‍ കറാച്ചി കിംഗ്‌സിനായി കളിക്കും. പിഎസ്എല്ലും ഐപിഎല്ലും ഇംഗ്ലീഷ് കൌണ്ടിയും ഏതാണ്ട് ഒരേ സമയത്താണ്. ഇസിബിയുടെ നിയമം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കളിക്കാരെ അകറ്റാന്‍ പോകുന്നതാണെന്ന് തനിക്ക് തോന്നിയെന്നും വിൻസ് പറഞ്ഞു. 13 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം.

Read Also: നിസ്സാരം; U-19 വനിതാ ലോകകപ്പിൽ മലേഷ്യയ്‌ക്കെതിരെ പുഷ്പം പോലെ ജയിച്ച് ഇന്ത്യ

യുഎഇയിലെ ഐഎല്‍ടി20 ടൂര്‍ണമെന്റില്‍ ഗള്‍ഫ് ജയന്റ്സിനായും 33കാരൻ കളിക്കുന്നുണ്ട്. ഇദ്ദേഹത്തെ വളരെ നേരത്തേ കറാച്ചി കിംഗ്സ് നിലനിര്‍ത്തുകയായിരുന്നു. കൂടുതല്‍ കളിക്കാര്‍ തന്നെ പിന്തുടരുമെന്നും റെഡ്- ബോള്‍ കരാറുകള്‍ ഉപേക്ഷിക്കുമെന്നും വിന്‍സ് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News